About (Mal)

                         
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ  കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936  ൽ  സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ  പി സ്കൂൾ" ആണ് ഇന്ന്  കെ ജി വി  ഗവൺമെൻറ്  യൂ  പി  സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി  ആശാൻ  എന്ന വ്യക്തി ആണ് ഈ  സ്കൂൾ സ്ഥാപിച്ചത് എന്ന്  രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു  നൽകുകയും തുടർന്ന്   "കെ ജി വി ഗവർമെൻറ് യൂ പി  എസ്"  ആയി അറിയപ്പെടുകയും ചെയ്യുന്നു .

ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി  തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .

ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ  യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള  ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .

ഈ സ്കൂളിന്റെ ഇപ്പോഴുത്തെ  ഹെഡ്മിസ്ട്രസ്  ശ്രീമതി ഗ്രേസി തോമസിന്റെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ  കർമനിരതരായിട്ടുണ്ട്.